Kerala

പാലക്കാട് കരിമ്പ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട് കരിമ്പ ആറ്റില വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ മൃതദേഹമാണ് 45 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രിയാണ് മണികണ്ഠൻ പുഴയിൽ പെട്ടത്. ഞായറാഴ്ച കാട്ടുതേൻ ശേഖരിക്കാൻ അട്ടപ്പാടിയിൽ എത്തിയ 9 അംഗ സംഘത്തിനൊപ്പമായിരുന്നു മണികണ്ഠൻ. വനത്തിന് സമീപം വെള്ളച്ചാട്ടത്തിന് താഴെ പാറയിടുക്കിൽ കഴിയുകയായിരുന്നു ഇവർ

തിങ്കളാഴ്ച രാത്രിയോടെ മണികണ്ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ കാൽ വഴുതി വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനയും സ്‌കൂബ ടീമും പോലീസും ചേർന്ന് മണിക്കൂറുകളോളം നീണ്ട തെരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടത്തിയത്.

Related Articles

Back to top button
error: Content is protected !!