അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ: മുഖ്യമന്ത്രി

ആധുനിക വൈദ്യം ഏറെ പുരോഗമിച്ച കാലത്ത് അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിക്കുന്നവർ സമൂഹത്തിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരക്കാർ സാമൂഹ്യദ്രോഹികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകര ജില്ലാ ആശുപത്രിക്ക് വേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
വാക്‌സിൻ വിരുദ്ധരും പ്രസവ സുരക്ഷ ഉറപ്പാക്കുന്നതിന് വിമുഖത പ്രകടിപ്പിക്കുന്നവരും ആരോഗ്യരംഗത്ത് നാം നേടിയെടുത്ത നേട്ടങ്ങളെ പിന്നോട്ടു വലിക്കുകയാണ്. ശാസ്ത്രമികവിന് എതിരായി നിൽക്കുന്നവരെ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു
ചടങ്ങിൽ മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്, മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുത്തു. അതേസമയം വടകര എംപി ഷാഫി പറമ്പിലും വടകര എംഎൽഎ കെ കെ രമയും ചടങ്ങിൽ പങ്കെടുത്തില്ല