Kerala

അർജുൻ ദൗത്യത്തിനായി ബൂം എക്‌സാവേറ്റർ എത്തിച്ചു; 61 അടി ആഴത്തിൽ തെരച്ചിൽ നടത്താം

[ad_1]

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണഅടി ഗംഗാവലി നദിയിൽ തെരച്ചിൽ തുടരുന്നു. ദൗത്യത്തിനായി ബൂം എക്‌സാവേറ്റർ എത്തിച്ചു. നദിയിൽ 61 അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിൻ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹഭാഗങ്ങൾ ഉണ്ടെന്ന് സോണാർ സിഗ്നൽ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചിൽ

നദിക്കരയിൽ നിന്ന് 40 മീറ്റർ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാർ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്നൽ ലഭിച്ചിരുന്നു. 

നദിയിൽ അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ  സ്‌കൂബ ഡ്രൈവർമാർക്ക് കാര്യമായി തെരച്ചിൽ നടത്താൻ സാധിച്ചിരുന്നില്ല. നോയ്ഡയിൽ നിന്ന് കേന്ദ്ര അനുമതിയോടെ ഐബോഡ് എന്ന യന്ത്രവും തെരച്ചിലിനായി എത്തിക്കുന്നുണ്ട്.
 



[ad_2]

Related Articles

Back to top button