ഹൈദരാബാദ് കളിക്കാർ താമസിച്ച ഹോട്ടലിൽ തീപിടിത്തം; താരങ്ങളെ മാറ്റി

സൺറൈസേഴ്സ് ഹൈദരാബാദ് ടീം താമസിക്കുന്ന ഹോട്ടലിൽ തീപിടിത്തം. ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ പാർക്ക് ഹയാത്തിലാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ ഒരു നിലയിൽ തീപിടുത്തം ഉണ്ടായതോടെ ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്. തീപിടുത്തത്തെ തുടർന്ന് ഹോട്ടലിനുള്ളിൽ കനത്ത പുക നിറഞ്ഞിരുന്നു.
https://x.com/Orangearmyforvr/status/1911699096131477582
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ് കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇപ്പോൾ താരങ്ങളെ തത്കാലത്തോക്ക് മറ്റൊരു സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നത്.