Kerala

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ കെഎം എബ്രഹാം അപ്പീൽ നൽകും

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് എതിരെ അപ്പീൽ നൽകാൻ കിഫ്ബി സിഇഒ കെ എം എബ്രഹാം. അഭിഭാഷകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. അപ്പീൽ നീക്കത്തിന് സർക്കാരിന്റേയും പിന്തുണയുണ്ട്. കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ തന്നെ ഒരു അപ്പീലിന്റെ സൂചന കെ എം എബ്രഹാം നൽകിയിരുന്നു.

ഹർജിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കലിനും,മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനും തന്നോടുള്ള വൈരാഗ്യമാണ് ഇതിനൊക്കെ
കാരണമെന്നാണ് കെ എം എബ്രഹാം പറയുന്നത്. ധന സെക്രട്ടറിയായിരിക്കെ ഹർജിക്കാരൻ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിലുള്ള വൈരാഗ്യമാണെന്നും കെഎം എബ്രഹാം പറയുന്നു.

സ്വത്തിന്റെ കാര്യത്തിൽ ഹാജരാക്കിയ രേഖകൾ കോടതി പരിശോധിച്ചോയെന്ന് സംശയമുണ്ട്. ഭാര്യയുടെ അക്കൗണ്ടിലെ മുഴുവൻ രേഖകളും പരിശോധിച്ചില്ല. കൊല്ലത്തെ കെട്ടിടം പണി താനും സഹോദരന്മാരും തമ്മിലുള്ള ധാരണ പത്രം അനുസരിച്ചാണെന്നും കെഎം എബ്രഹാം വിശദീകരിക്കുന്നു

 

Related Articles

Back to top button
error: Content is protected !!