National
കർണാടക ബെൽഗാമിൽ ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കർണാടക ബെൽഗാമിൽ ഗുഡ്‌സ് ട്രെയിൻ പാള്ളം തെറ്റി. ബെൽഗാമിൽ നിന്ന് ഹുബള്ളിയിലേക്ക് പോകുകയായിരുന്ന ചരക്കു ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്.
ബെൽഗാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്ന് മഹാരാഷ്ട്ര-കർണാടക റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.