വഖഫ് നിയമം മുസ്ലീങ്ങൾക്കെതിരല്ല; മുനമ്പം സംഭവം എവിടെയും ആവർത്തിക്കരുത്: കിരൺ റിജിജു

വഖഫ് നിയമം മുസ്ലിങ്ങൾക്കെതിരെയല്ലെന്നും നിയമഭേദഗതിയിലൂടെ വർഷങ്ങളായി നിലനിൽക്കുന്ന തെറ്റ് തിരുത്തുകയാണ് സർക്കാരെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. മുസ്ലീങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു. എന്ന പ്രചാരണത്തിനാണ് ചിലർ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു.
മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. മുനമ്പത്തുള്ളവർക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയല്ല ഇത്. നിയമഭേദഗതി നടത്തിയില്ലായിരുന്നുവെങ്കിൽ ഏത് ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു. ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമഭേദഗതിക്ക് തയ്യാറായതെന്നും കിരൺ റിജിജു പറഞ്ഞു
മുനമ്പം വിഷയത്തിൽ കേരള സർക്കാരിനോട് അഭ്യർഥനയുണ്ട്. അടിയന്തരമായി ജില്ലാ കലക്ടറോട് സർവേ കമ്മീഷണർ എടുത്ത മുഴുവൻ നടപടികളും പുനഃപരിശോധിക്കാൻ നിർദേശിക്കണം. എൽഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുതെന്നും കിരൺ റിജിജു പറഞ്ഞു