Kerala
വഖഫ് നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

വഖഫ് ഭേദഗതി നിയമത്തിന്റെ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പുതിയ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത്.
മുസ്ലിം വ്യക്തി നിയമ ബോർഡും, കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, ടിഎംസി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുമാണ് പ്രധാന ഹർജിക്കാർ. കേന്ദ്ര സർക്കാരും തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ,കെ.വി. വിശ്വനാഥൻ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ഹർജിയിൽ തങ്ങളുടെ വാദം കേൾക്കാതെ ഉത്തരവിടരുതെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. വഖഫ് നിയമത്തെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും സുപ്രീം കോടതിയ സമീപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും ഹർജി കോടതി പരിഗണിക്കുക.