ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 79
[ad_1]
രചന: റിൻസി പ്രിൻസ്
രാത്രിയിൽ അവൻ എന്തിനാണ് വിളിക്കുന്നത് എന്ന് ഓർത്തു… പെട്ടെന്ന് അവൾ ഫോൺ എടുത്തു
“എന്താ ഇച്ചായ
” ഞാന് തന്റെ വീടിന്റെ പുറകുവശത്ത് ഉണ്ട്… താൻ ഒന്ന് ഇവിടേക്ക് വരുമോ…?
അവൻ ചോദിച്ചപ്പോൾ മറുത്ത് പറയാൻ അവൾക്ക് തോന്നിയിരുന്നില്ല… ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് നടന്നിരുന്നു…
“എന്താ പെട്ടെന്ന് കാണണം എന്ന് പറഞ്ഞത്…..
ടെൻഷനോടെയുമായിരുന്നു അവൾ അവന്റെ അരികിലേക്ക് വന്നുകൊണ്ട് ആ കാര്യം ചോദിച്ചിരുന്നത്.
” ഒന്ന് കാണണമെന്ന് തോന്നി…. ഇനിയിപ്പോ അധികാരത്തോടെ അവകാശത്തോടെ അല്ലെ പറ്റു…. അതിനുമുമ്പ് എന്നെ അഗാധമായി സ്നേഹിച്ചിരുന്ന ആ സ്നേഹം കൊണ്ടുള്ള വാശിയിൽ നിന്നും തന്റേതായ ഒരു നിലയിൽ എത്തിയ ഇന്ന് എന്റെ റോൾ മോഡൽ ആയ ശ്വേതകുട്ടിയെ …..
ഒരു കുസൃതിയോടെ അവൻ പറഞ്ഞു…
“നല്ല റൊമാന്റിക്ക് മൂഡിൽ ആണല്ലോ…..
ശ്വേത ചിരിയോടെ പറഞ്ഞു
“ആവണമല്ലോ….ഈ സമയത്ത് അത് ആവശ്യമല്ലേ….? നാളെ തന്നിലുള്ള പകുതി അവകാശം എന്റെ മേൽ തീറെഴുതി കിട്ടുന്ന ദിവസമാണ്… ഇങ്ങനെ സ്വതന്ത്രമായി ഇനി നമുക്കിടയിൽ ഒരു ദിവസം ഉണ്ടാവില്ല, ഞാനും താനും മാത്രം എന്ന് പറയാൻ സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്… ഇനി അങ്ങനെ ഒരു അവസരം നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല, നാളെ വലിയൊരു ജീവിത ഉടമ്പടിയുടെ പകുതി ഭാഗത്തിന് നമ്മൾ ചേർക്കപ്പെടുകയാണ്.. അതിനു മുൻപ് എനിക്ക് തന്നെ ഒന്ന് കാണണം എന്ന് തോന്നി… ആ പഴയ ശ്വേതയെ ഞാൻ ഓർമ്മിക്കുകയായിരുന്നു, അന്നാദ്യമായി ആശുപത്രിയിൽ വച്ച് കണ്ടപ്പോൾ പകപോടെ അതിലുപരി അമ്പരപ്പോടെ എന്നെ നോക്കി നിന്ന ഒരു 15 വയസ്സുകാരി, ഞാൻ സംസാരിച്ചപ്പോൾ ഒക്കെ വിറയലോടെ ചുണ്ടിൽ നിറഞ്ഞുനിന്ന വിയർപ്പോടെ എന്നോട് മറുപടി പറഞ്ഞ ആ പെൺകുട്ടി… പിന്നീടെപ്പോഴോ അവളുടെ നോട്ടങ്ങളുടെ അർത്ഥം മാറി തുടങ്ങി, ആരാധന തെളിഞ്ഞു കണ്ടു… പിന്നീട് അവൾ തന്റെ മനസ്സ് തുറന്നു പറഞ്ഞു…. എന്റെ മനസ്സിൽ അവൾക്ക് ഒരു സ്ഥാനമില്ലെന്ന് അറിഞ്ഞപ്പോൾ മിഴികളൊന്നു പിടഞ്ഞുവെങ്കിലും ഒരിക്കൽപോലും ആ പ്രണയത്തിന്റെ മാറ്റ് കുറഞ്ഞിരുന്നില്ല…. അന്ന് ഇടറിയ സ്വരത്തോടെ സോറി ഞാൻ അറിഞ്ഞില്ല മറ്റൊരു പെൺകുട്ടിക്ക് ആ മനസ്സിൽ സ്ഥാനം ഉണ്ടെന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിലെ ശൂന്യതയും ഇരുളും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു… വെറുതെയാണെങ്കിൽ പോലും കുറെക്കാലം ആ നിറഞ്ഞ കണ്ണുകൾ എന്നെ ഹോണ്ട് ചെയ്തിരുന്നു… പിന്നീട് സ്വയം തോന്നിയ ഒരു കുറ്റബോധത്തിന്റെ പേരിലാണ് ഒരിക്കൽ പോലും അവളെ ഞാൻ നോക്കാതിരുന്നിട്ടുള്ളത്… നോക്കുമ്പോഴൊക്കെ ഞാൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെ തോന്നുവായിരുന്നു, തന്റെ ജീവിതം ഞാനായിട്ട് തകർത്തത് പോലെ ഒരു ഫീൽ ചെയ്യുമായിരുന്നു… എന്റെ ഭാഗത്തു നിന്ന് എപ്പോഴെങ്കിലും ആശകളോ പ്രതീക്ഷകളോ തന്നിലേക്ക് വന്നിട്ടുണ്ടോ എന്നുള്ള ഭയം ആയിരുന്നു.. അങ്ങനെ വന്നിട്ടുണ്ടെങ്കിൽ ഇനി ഒരിക്കലും അതിനൊരു അവസരം തനിക്ക് നൽകരുതെന്നുള്ള ചിന്തയായിരുന്നു, പിന്നീട് ഒരിക്കൽപോലും തന്നെ നോക്കാതിരിക്കാൻ എന്നെ പ്രേരിപ്പിച്ചത്. അപ്പോഴും ചിലപ്പോഴൊക്കെ അറിയാതെ നമ്മുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടുമ്പോൾ എന്നോടുള്ള ആരാധന ഒട്ടും കുറയാത്ത നേത്രങ്ങൾ എനിക്കൊരു അത്ഭുതം തന്നെയായിരുന്നു സമ്മാനിച്ചിട്ടുള്ളത് മുഴുവൻ.. പിന്നീട് വർഷങ്ങൾക്ക് ശേഷം ഒരു വലിയ പക്വത വന്ന പെൺകുട്ടിയായി പള്ളിമുറ്റത്ത് വച്ച് കണ്ടപ്പോഴും തന്റെ മുഖത്ത് ആ 15 കാരിയുടെ ആരാധനയ്ക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല… രൂപം മാറി വേഷം മാറി ചിന്താഗതികൾ മാറി ഇഷ്ടങ്ങൾ മാറി പക്ഷേ ഒരിക്കലും മാറാത്ത ഒന്നായി ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ മന്ത്രിച്ച് കൊണ്ടിരുന്നു. പിന്നീട് അടുത്ത ഇടപെട്ടപ്പോഴും ഒരു സുഹൃത്തിനോട് പറയുന്നതുപോലെ ഒരു കാര്യവും എന്നോട് തുറന്നു പറയാൻ തനിക്ക് സാധിക്കില്ലെന്ന് എനിക്ക് മനസ്സിലായിരുന്നു… അതിന് കാരണം എന്റെ അറിവിൽ താൻ മനഃപൂർവ്വമായി സൃഷ്ടിച്ച ഒരു അകലം ആണെന്നും എനിക്ക് അറിയാമായിരുന്നു.. കാരണം ഒരിക്കൽ എന്നോട് തോന്നിയ ഇഷ്ടമാണെന്ന് എനിക്ക് വ്യക്തമായിട്ട് അറിയായിരുന്നു… പക്ഷേ അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല ഇപ്പോഴും അത്രയും തീവ്രതയോടെ ആ ഇഷ്ടം മനസ്സിലുണ്ടാകുമെന്ന്… അത് അറിഞ്ഞ നിമിഷമാണ് ഞാൻ ഈ ലോകത്തിൽ ഒന്നു അല്ലാതെ ആയിപ്പോയത്… തന്റെ മുന്നിൽ ഞാൻ ഏറ്റവും ചെറുതായി പോയത്… ഒരേസമയം ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ മനുഷ്യനും ഒന്നിനും കൊള്ളാത്ത മനുഷ്യനും ഞാനാണെന്ന് എനിക്ക് തോന്നിപ്പോയി…
” അപ്പ…..ഇത്രയും ഡയലോഗ് എഴുതിവെച്ചിരുന്നു പഠിച്ചതാണോ…?
അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു…
“തന്നെ കണ്ടപ്പോൾ അറിയാതെ വന്നതാ…. നാളെ മനസമ്മതത്തിന് പള്ളിയിൽ വെച്ച് കാണുന്നതിനു മുൻപ് തന്നെ എനിക്ക് ഒന്ന് കാണണമെന്ന് തോന്നി… കുറച്ച് അധികം സമയം സംസാരിക്കണം എന്ന് തോന്നി…. വീട്ടിലെ തിരക്കൊക്കെ കഴിഞ്ഞപ്പോൾ തന്നെ ഒന്ന് കാണാന്ന് കരുതിയാ ഞാൻ ഇറങ്ങിയത്… ഇവിടെയും ഇത്രയും വലിയ തിരക്കായിരിക്കും ഞാൻ കരുതിയില്ല……
” ഞാനും കരുതിയില്ല കുറച്ച് അധികം ആൾക്കാർ വന്നു, ബന്ധുക്കൾ ആരും അങ്ങനെ വരാറുണ്ടായിരുന്നില്ല… പക്ഷേ വിളിച്ചവർ ഒക്കെ വന്നു. എനിക്ക് സന്തോഷായി… ഒരു പക്ഷേ വലിയൊരു കല്യാണ ആലോചന ആണെന്ന് അറിഞ്ഞുകൊണ്ട് ആവും…….
“നമുക്കൊന്ന് പുറത്ത് പോയാലോ….
” ഇപ്പോഴോ
” തനിക്ക് റിസ്ക് ആണെങ്കിൽ വേണ്ട എനിക്ക് കുറച്ച് സമയം തന്നോട് വെറുതെ സംസാരിച്ചു തന്റെ കൂടെ കുറച്ച് അധികം നേരം സ്പെൻഡ് ചെയ്യാൻ തോന്നുന്നു…
” എല്ലാവരും എന്നെ അന്വേഷിക്കും എന്നെ കാണാതിരിക്കുമ്പോൾ അമ്മച്ചിയും ടെൻഷൻ അടിക്കും, ഞാൻ അമ്മച്ചിയോട് എന്തെങ്കിലും ഒരു കള്ളം പറയാൻ പറ്റുമോ എന്ന് നോക്കിയിട്ട് വരാം…
” ഓക്കേ ഞാൻ വെയിറ്റ് ചെയ്യാം, ഇറങ്ങാനുള്ള എന്തെങ്കിലും വഴി ഉണ്ടെങ്കിൽ വിളിച്ചാൽ മതി…
“ശരി
” പിന്നെ അമ്മച്ചിയോട് കള്ളം ഒന്നും പറയണ്ട ഞാൻ വന്നു എന്ന് പറ…
” അത് വേണ്ട അത് ചിലപ്പോൾ അമ്മച്ചിക്ക് അക്സ്പ്റ്റ് ചെയ്യാൻ പറ്റില്ല. പിന്നെ ഞാൻ അന്നും ഇന്നും ഒരൊറ്റ കാര്യത്തിന് മാത്രമേ അമ്മച്ചിയോട് കള്ളം പറഞ്ഞിട്ടുള്ളൂ.. അതിൽ ഒരു സുഖം..
ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതിനു ശേഷം അവൾ അകത്തേക്ക് പോയിരുന്നു.
കുറച്ച് അധികം സമയം കാത്തു നിൽക്കേണ്ടി വന്നെങ്കിലും നിറച്ചിരിയോടെ പുറത്തേക്കിറങ്ങി വരുന്നവളെ കണ്ടപ്പോൾ തന്റെ ശ്രമം വിജയിച്ചു എന്ന് അവനും തോന്നിയിരുന്നു…
” നമുക്ക് ഇതിലേ പോകാം, മുന്നിലൂടെ പോയാൽ ആരെങ്കിലും ബന്ധുക്കളുടെ ഇടയിൽ പെടും…
അവൾ പറഞ്ഞപ്പോൾ അവനും സമ്മതിച്ചിരുന്നു, അവന്റെ ബുള്ളറ്റിൽ അവനോട് ചേർന്നിരുന്നപ്പോൾ വീണ്ടും ലോകം നേടിയ സന്തോഷമായിരുന്നു ശ്വേതയ്ക്ക്…. ആ വണ്ടി നേരെ ചെന്ന് നിന്നത് ആ ഇടവഴിയിൽ ആയിരുന്നു,,
” നമ്മുടെ ജീവിതത്തിൽ ഒരു വലിയ സ്ഥാനമുണ്ട് ഈ സ്ഥലത്തിന് അല്ലെ….
അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ അതെ എന്ന അർത്ഥത്തിൽ അവൾ തലയാട്ടിയിരുന്നു… ആദ്യമായി തന്റെ പ്രണയം അവനോട് പറയുന്നതും അവൻ അത് നിരസിച്ചതും പിന്നീട് ഒരിക്കൽ അതേ പ്രണയത്തോടെ അവൻ തന്നെ നോക്കിയതും ഒക്കെ ഈ ഇടവഴിയിൽ വച്ചാണ്…. ഒരു സ്ട്രീറ്റ് ലൈറ്റ് പോലുമില്ലാത്ത ആ ഇടവഴിക്ക് അന്ന് പ്രകാശം പകർന്നത് വാനിലെ തിങ്കളായിരുന്നു… ഒരുപക്ഷേ അവരുടെ പ്രണയം എത്ര മനോഹരമാണെന്ന് ആ പ്രകൃതിക്ക് അറിയാവുന്നത് കൊണ്ടാവാം അന്ന് മാത്രം ഇരുവർക്കും വേണ്ടി നിലാവ് പൊഴിച്ചത്….
” ഇപ്പോ ഈ മൊമന്റിൽ തനിക്ക് എന്നോട് എന്താ തോന്നുന്നത്…?
ആദ്യമായി ഇരുവരും സംസാരിക്കാൻ തിരഞ്ഞെടുത്ത ആ സ്ഥലത്തേക്ക് ചെന്ന് നിന്നുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു…
” എനിക്കറിയില്ല എന്ത് മറുപടി പറയണം എന്ന് എനിക്ക് അറിയില്ല… ഞാൻ ആഗ്രഹിച്ചിരുന്നു ആത്മാർത്ഥമായി തന്നെ ഒരുപാട് പ്രാർത്ഥിച്ചിരുന്നു… പക്ഷേ തട്ടിയെടുക്കാൻ ശ്രമിച്ചിട്ടില്ല. ഒരിക്കൽ പോലും മറ്റൊരാളിൽ നിന്നും അകറ്റി എന്റെ സ്വന്തമാക്കണമെന്ന് പ്രാർത്ഥിച്ചിട്ടുമില്ല.. എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ… എന്നെ വിഷമിപ്പിച്ചത് ആയിട്ടുള്ള ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് അപ്പോഴും ഞാൻ ചിന്തിച്ചിട്ടുള്ളത് അതിലൊന്നും ഈ ഒരാളെ തെറ്റ് പറയാൻ പറ്റില്ലല്ലോ എന്നാണ്… ഞാൻ മാത്രമല്ലേ സ്നേഹിച്ചതും ഇഷ്ടപ്പെട്ടതും ഒക്കെ ഇച്ചായന്റെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അതൊക്കെ ശരിയായിരുന്നു. എന്റെ ഭാഗത്തായിരുന്നു തെറ്റ്. എന്നെ മാത്രം ഞാൻ കുറ്റപ്പെടുത്തിയിട്ടുള്ളു.. ഒരിക്കൽപോലും ഞാൻ വെറുത്തിട്ടും കുറ്റപ്പെടുത്തിയിട്ടുമില്ല… ഇപ്പൊൾ ഈ നിമിഷം എനിക്ക് സ്വപ്നതുല്യമാണ്… സിനിമ ഒക്കെ കാണുന്നതു പോലെ ലക്ഷ്യപ്രാപ്തി നേടിയത് പോലെ… നമ്മൾ തമ്മിൽ സമാന്തരങ്ങൾ ആയിരുന്നു എന്നാണ് ഞാൻ വിചാരിച്ചത് പക്ഷേ നമ്മള് ഒരുമിച്ച് ചേരേണ്ട രേഖകൾ ആയിരുന്നു… ഞാൻ ഒരിക്കൽപോലും കരുതിയിരുന്നില്ല… സന്തോഷത്തിനും അപ്പുറം ഒരു സ്വപ്നത്തിൽ നിൽക്കുന്നത് പോലെ എനിക്ക് തോന്നുന്നത്… എല്ലാം കമ്പ്ലീറ്റ് ആയതുപോലെ…. ഒരു വലിയ പരീക്ഷ ജയിച്ച് എല്ലാവരെയും തോൽപ്പിച്ച് നിൽക്കുന്നത് പോലെ… ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷം എന്നു പറയുന്നത് അവർക്ക് പണം ഉണ്ടാവുന്നതോ കൂടുതൽ ഡിഗ്രികൾ ഉണ്ടാവുന്നതോ നല്ലൊരു ജോലി ഉണ്ടാവുന്നതോ ഒന്നും ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.. സന്തോഷവും മനസമാധാനവും ആണ്. അത് എവിടെ കിട്ടുന്നു അവിടെയാണ് ഒരു മനുഷ്യൻ കമ്പ്ലീറ്റ് ആവുന്നത്.. ആ ഒരു സന്തോഷവും മനസ്സമാധാനവും ഒക്കെ ഇവിടെ എനിക്ക് കിട്ടും എന്ന് ഒരു വിശ്വാസമുണ്ട്… നൗ ഐ ഫീൽ കമ്പ്ലീറ്റഡ്…
” റിയലി..?.
അവളുടെ ഇടുപ്പിൽ പിടിച്ച് അവളെ തന്നോട് ചേർത്ത് പിടിച്ചുകൊണ്ട് അവൻ ചോദിച്ചു… ഏറെ പ്രണയത്തോടെ അവന്റെ ചുണ്ടിൽ നേർമയായി മുത്തി കൊണ്ടാണ് അവൾ അതിനു മറുപടി പറഞ്ഞത്……….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]