Kerala

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല, മുഖ്യമന്ത്രിയെ കാണും: ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ. പിന്തുണയിൽ പുനർവിചിന്തനം വേണോയെന്ന് പിന്നീട് ആലോചിക്കുമെന്നും ബിഷപ് പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

പിന്തുണ തീരുമാനിച്ച മീറ്റിംഗിൽ താൻ പങ്കെടുത്തിട്ടില്ല. അന്നേരം അമേരിക്കയിലായിരുന്നു. എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. പാണക്കാട് തങ്ങൾ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്നും ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു

മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് ബില്ലിനെ പിന്തുണച്ചത്. പക്ഷേ കേന്ദ്രമന്ത്രി കിരൺ റിജിജു തന്നെ മുൻകാല പ്രാബല്യമില്ലെന്ന് പറയുന്നു. അകൽച്ചയുണ്ടാക്കാൻ നമ്മൾ ശ്രമിക്കരുത്. 610 കുടുംബങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്. അവരെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!