Kerala

മുനമ്പം വിഷയം പരിഹരിച്ചാൽ സർക്കാരിന്റെ മൈലേജ് കൂടുകയേയുള്ളുവെന്ന് ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ

ദുഃഖവെള്ളി ക്ഷമയുടെ സന്ദേശമാണ് നൽകുന്നതെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. വിട്ടുവീഴ്ചയുടെ മനോഭാവം വേണം. പക്ഷേ ഇപ്പോൾ ലോകത്ത് നടക്കുന്നത് അതല്ല. മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടണം. സർക്കാർ മനപ്പൂർവം വൈകിക്കുന്നതായി കരുതുന്നില്ല.

പ്രശ്‌നം പരിഹരിച്ചാൽ സർക്കാരിന്റെ മൈലേജ് കൂട്ടുകയേ ഉള്ളു. കോടതിക്കപ്പുറം എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്ന് നോക്കണം. കോടതി ഇടപെട്ടതിനാൽ കോടതി വിധി തന്നെയാകും അന്തിമമെന്നും ആർച്ച് ബിഷപ് പറഞ്ഞു.

വഖഫ് ബില്ല് കൊണ്ട് ഒരു ഗുണവുമില്ലെന്ന് ഇപ്പോൾ മനസ്സിലായതായി ഇന്നലെ ആർച്ച് ബിഷപ് പറഞ്ഞിരുന്നു. മുനമ്പം വിഷയം പരിഹരിക്കുമെന്ന് കരുതിയാണ് ബില്ലിന് പിന്തുണ നൽകിയതെന്നും ഇന്നലെ വാർത്താ സമ്മേളനത്തിൽ വർഗീസ് ചക്കാലക്കൽ പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!