വയനാട് ടൗൺഷിപ്പ്: നടപടി തടയണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമിക്കാൻ ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്‌റ്റേറ്റ് ഉടമകളാണ് ഹർജി ഫയൽ ചെയ്തത്. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം മുഴുവൻ നൽകുന്നതുവരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നാണ് ഹർജിയിലെ ആവശ്യം. എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയാണ് ടൗൺഷിപ്പിനായി സർക്കാർ ഏറ്റെടുക്കാൻ നടപടിയാരംഭിച്ചത്.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കൽ നടപടി തുടങ്ങിയത്. എന്നാൽ ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് ഉടമകളുടെ വാദം. 26.56 കോടി രൂപ നൽകാനാണ് സർക്കാർ തീരുമാനം. ഇത് കുറവാണെന്ന് എസ്റ്റേറ്റ് ഉടമകൾ വാദിക്കുന്നു.