Kerala
ഷൈൻ ടോം ചാക്കോയ്ക്ക് പോലീസ് നോട്ടീസ്; നാളെ ഹാജരാകണം, ഷൈൻ നിയമോപദേശം തേടി

നടൻ ഷൈൻ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി. ലഹരി റെയ്ഡ് നടക്കുന്നതിനിടെ ഹോട്ടലിൽ നിന്നിറങ്ങി ഓടിയതിന്റെ കാരണം സ്‌റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോട്ടീസ് നൽകിയത്
അതേസമയം ഷൈൻ ടോം ചാക്കോ നിയമോപദേശം തേടിയിട്ടുണ്ട്. നാളെ പോലീസിന് മുമ്പ് ഹാജരായേക്കില്ലെന്നാണ് വിവരം. പോലീസിന് മുമ്പാകെ ഹാജരാകാൻ കൂടുതൽ സമയം തേടിയേക്കും.
എറണാകുളം നോർത്ത് പോലീസാണ് നോട്ടീസ് നൽകിയത്. റെയ്ഡ് നടന്ന ഹോട്ടലിൽ നിന്ന് ചാടിയിറങ്ങി ഓടിയ ഷൈൻ മറ്റൊരു ഹോട്ടലിലെത്തി. ഇവിടെ നിന്ന് രാവിലെ തൃശ്ശൂർ വഴി തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് വിവരം