National
ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നുവീണു; നാല് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഡൽഹി മുസ്തഫാബാദിൽ നാലുനില കെട്ടിടം തകർന്ന് വീണ് നാല് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. പത്തോളം പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ ദുരന്തനിവാരണ സേനയുടെയും ഡൽഹി പോലീസ് സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പതിനാല് പേരെ രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. വെള്ളിയാഴ്ച ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.