Kerala
ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകളെന്ന് തെറ്റിദ്ധരിച്ചാണ് ഓടിയതെന്ന് ഷൈൻ; ചോദ്യം ചെയ്യാൻ മൂന്ന് എസിപിമാർ

ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയതിന്റെ കാരണം പോലീസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റിദ്ധരിച്ചാണ് ഇറങ്ങിയോടിയതെന്ന് ഷൈൻ പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഹാജരായത്
മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. ലഹരി ഇടപാടുകൾ ഉണ്ടായെന്ന് അറിയാനായി ഷൈനിന്റെ വാട്‌സാപ്പ് ചാറ്റുകൾ, കോളുകൾ, ഗൂഗിൾ പേ ഇടപാടുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്
പോലീസ് പറഞ്ഞതിലും അര മണിക്കൂർ നേരത്തെയാണ് ഷൈൻ സ്റ്റേഷനിലെത്തിയത്. അസോസിയേറ്റ് ഡയറക്ടർ സൂര്യൻ കുനിശ്ശേരിക്കൊപ്പമാണ് നടൻ സ്റ്റേഷനിൽ വന്നത്.