സഹപാഠിയുമായി പ്രണയം; ഒന്നിച്ച് ജീവിക്കാൻ മൂന്ന് മക്കളെ അമ്മ വിഷം നൽകി കൊന്നു

സ്‌കൂളിൽ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കളെ വിഷം നൽകി കൊന്ന് അമ്മ. തെലങ്കാനയിലെ സങ്കറെഡിയിലാണ് സംഭവം. സായ് കൃഷ്ണ(12), മധുപ്രിയ(10), ഗൗതം(8) എന്നി കുട്ടികളെയാണ് അമ്മ രജിത(45) കൊലപ്പെടുത്തിയത്. മക്കൾ മരിച്ചതിന് പിന്നാലെ രജിതയും വിഷം കഴിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്
തൈരിൽ വിഷം ചേർത്താണ് രജിത കുട്ടികൾക്ക് നൽകിയത്. ജോലി കഴിഞ്ഞെത്തിയ ഭർത്താവ് ചെന്നയ്യ മക്കൾ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. തനിക്കും വയറുവേദന എടുക്കുന്നുവെന്ന് പറഞ്ഞതോടെ ഭാര്യയെയും മക്കളെയും ചെന്നയ്യ ആശുപത്രിയിലെത്തിച്ചു
കേസിന്റെ ആദ്യ ഘട്ടത്തിൽ ചെന്നയ്യയെയാണ് പോലീസ് സംശയിച്ചത്. എന്നാൽ വിശദമായ അന്വേഷണത്തിൽ രജിതയാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. അടുത്തിടെ ഇവരുടെ സ്‌കൂളിൽ പൂർവവിദ്യാർഥി സംഗമം നടന്നിരുന്നു. ഇവിടെ വെച്ച് രജിത പഴയ സുഹൃത്തിനെ കണ്ടുമുട്ടി
സൗഹൃദം ബലപ്പെട്ട് പ്രണയത്തിലേക്കും എത്തി. ഇതോടെയാണ് ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചത്. ഇതിന് മക്കൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് കൊല്ലാൻ തീരുമാനിച്ചത്. ആർക്കും സംശയം തോന്നാതിരിക്കനാണ് രജിതയും വിഷം കഴിച്ചതെന്ന് പോലീസ് പറയുന്നു.