Kerala
കോട്ടയം അയർകുന്നത്ത് ജീവനൊടുക്കിയ യുവതിയുടെയും മക്കളുടെയും സംസ്‌കാരം ഇന്ന്

കോട്ടയം അയർകുന്നത്ത് പുഴയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെയും മക്കളുടെയും സംസ്‌കാരം ഇന്ന് വൈകിട്ട് പാലാ മുത്തോലി പള്ളിയിൽ നടക്കും. ഭർത്താവിന്റെ നാടായ അയർകുന്നത്തെ പള്ളിയിൽ പൊതു ദർശനത്തിന് വെച്ച ശേഷമാണ് മൃതദേഹങ്ങൾ ജിസ്‌മോളുടെ വീടായ മുത്തോലിയിൽ എത്തിച്ചത്.
പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് രാവിലെ 9 മണിയോടെ ഭർത്താവിന്റെ നാടായ അയർകുന്നം ലൂർദ് മാതാ പള്ളിയിലേക്ക് ജിസ്‌മോളുടെയും മക്കളായ നേഹയുടെയും നോറയുടെയും മൃതദേഹങ്ങൾ എത്തിച്ചു. നൂറുകണക്കിന് ആളുകളാണ് യുവതിക്കും മക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്
ഏപ്രിൽ 15നാണ് ജിസ്‌മോളും രണ്ടും അഞ്ചും വയസ്സുള്ള പെൺകുട്ടികളും പുഴയിൽ ചാടി മരിച്ചത്. അഭിഭാഷകയായ ജിസ്‌മോൾ മുത്തോലി പഞ്ചായത്തിലെ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു. ഭർതൃവീട്ടിലെ പ്രശ്‌നങ്ങളാണ് കൂട്ട ആത്മഹത്യക്ക് പിന്നിലെന്നാണ് വിവരം