National

കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിൽ

ബെംഗളുരു: കര്‍ണാടകയിലെ മുന്‍ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ പരിക്കുകളുണ്ടെന്നും വീട്ടിലെ ഒരു നിലയില്‍ മുഴുവന്‍ രക്തം നിറഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 68കാരനായ ഓം പ്രകാശ് ബിഹാര്‍ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.

മുന്‍ ഡിജിപിയുടെ ഭാര്യ പല്ലവിയാണ് ഞായറാഴ്ച പൊലീസിനെ വിളിച്ച് ഭര്‍ത്താവിന്റെ മരണ വിവരം അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ഭാര്യയെയും മകളെയും പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നുണ്ട്. ബംഗളുരു എച്ച്.എസ്.ആര്‍ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഡിജിപി താമസിച്ചിരുന്നത്. മരണത്തില്‍ അടുത്ത ബന്ധുവിന് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. 2015 മാര്‍ച്ച് മാസത്തില്‍ കര്‍ണാടക പൊലീസ് മേധാവിയായി സ്ഥാനമേറ്റ ഓം പ്രകാശ് അതിന് മുമ്പ് ഫയര്‍ ഫോഴ്‌സ് മേധാവിയുടേതുള്‍പ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!