National
യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ന് ഇന്ത്യയിലെത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് ഇന്ത്യയിൽ വരുന്നത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നടത്തും.
രാവിലെ പത്ത് മണിക്കാണ് ജെ ഡി വാൻസും കുടുംബവും ഡൽഹി വിമാനത്താവളത്തിൽ വിമാനമിറങ്ങുക. വിദേശകാര്യ മന്ത്രാലയം യുഎസ് വൈസ് പ്രസിഡന്റിനെ ഔദ്യോഗികമായി സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് വൈകുന്നേരമാണ് കൂടിക്കാഴ്ച.
ഇതിന് ശേഷം അദ്ദേഹം നാളെ ജയ്പൂരിലേക്ക് പോകും. ബുധനാഴ്ച ആഗ്ര സന്ദർശിച്ച ശേഷം വ്യാഴാഴ്ച പുലർച്ചെയോടെ ജെ ഡി വാൻസ് അമേരിക്കയിലേക്ക് തിരിക്കും. വാൻസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.