Kerala
ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്തിന്റെ വീട്ടിൽ പരിശോധന, ഹാർഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെത്തി

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധന. സുകാന്തിന്റെ കുടുംബം ഇവിടെ ഉണ്ടായിരുന്നില്ല. സംഭവത്തിന് ശേഷം ഇവർ വീട് പൂട്ടി താമസം മാറിയിരുന്നു
ഇന്നലെ വൈകിട്ട് മൂന്നരയോടെ വീട്ടിൽ എത്തിയ അന്വേഷണ സംഘം അയൽവീട്ടിൽ ഏൽപ്പിച്ചുപോയ താക്കോൽ വാങ്ങിയാണ് വീട് തുറന്നത്. സുകാന്തിന്റെ മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ടും തകർത്തു. പരിശോധനയിൽ ഒരു ഹാർഡ് ഡിസ്‌കും രണ്ട് പാസ്ബുക്കുകളും പോലീസ് കണ്ടെടുത്തു.
തിരുവനന്തപുരം പേട്ട എസ്‌ഐ ബാലുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരും പഞ്ചായത്ത് വാർഡ് അംഗം ഇ എസ് സുകുമാരനും പരിശോധനയുടെ ഭാഗമായി.