National

രാജസ്ഥാനിൽ 16കാരനെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിക്ക് 20 വർഷം തടവുശിക്ഷ

രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുപ്പതുകാരിക്ക് 20 വർഷം തടവുശിക്ഷ. രാജസ്ഥാൻ ബണ്ടിയിലെ പോക്‌സോ കോടതിയുടേതാണ് വിധി. ലലിബായ് മോഗിയ എന്ന യുവതിയെയാണ് ശിക്ഷിച്ചത്.

ഇവർ 45,000 രൂപ പിഴയും അടക്കണം. 2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. 16 വയസുകാരനെ പ്രലോഭിപ്പിച്ച് ജയ്പൂരിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഇവിടെ വെച്ച് മദ്യം നൽകി തുടർച്ചയായി 6, 7 ദിവസം വരെ ലൈംഗികമായി ചൂഷണം ചെയ്തു.

2023 നവംബർ 7നാണ് കുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ടു പോകൽ, ലൈംഗിക ചൂഷണം എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്.

Related Articles

Back to top button
error: Content is protected !!