Kerala
15കാരിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ

കോഴിക്കോട് 15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിടിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം.
സംഭവം പുറത്തായതിന് ശേഷം പ്രതി വിവിധ ജില്ലകലിൽ മാറി മാറി ഒളിവിൽ താമസിക്കുകയായിരുന്നു. കേരളത്തിന് പുറത്ത് പോകാനുള്ള ശ്രമത്തിനിടെയാണ് സൈബർ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്
ഏലത്തൂർ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നുമാണ് അക്ഷയ് പിടിയിലായത്.