പിവി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാനാകില്ലെന്ന് തൃണമൂൽ കോൺഗ്രസ്; 23ന് നിർണായക കൂടിക്കാഴ്ച

പി വി അൻവറിന് ഒറ്റയ്ക്ക് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്ന് തൃണമൂൽ കോൺഗ്രസ് മലപ്പുറം ജില്ലാ ചീഫ് കോർഡിനേറ്റർ കെ ടി അബ്ദുറഹ്മാൻ. തൃണമൂൽ കോൺഗ്രസ് ആയിട്ട് തന്നെ മുന്നണിയിൽ പ്രവേശിപ്പിക്കണം എന്നതാണ് രാഷ്ട്രീയ തീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട നിർണായക കൂടിക്കാഴ്ച 23ന് നടക്കും. ഇതിന് ശേഷം മുന്നണി പ്രവേശനം ഇല്ലെങ്കിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതാക്കളും തൃണമൂൽ കോൺഗ്രസിന്റെ ചീഫ് കോർഡിനേറ്റർമാരും പി വി അൻവറും ചർച്ചയിൽ പങ്കെടുക്കും. ഇതിന് ശേഷമായിരിക്കും തൃണമൂൽ കോൺഗ്രസ് പിന്നീടുള്ള തങ്ങളുടെ രാഷ്ട്രീയ തീരുമാനം കൈക്കൊള്ളുക.
തൃണമൂൽ കോൺഗ്രസിന് എല്ലാ ജില്ലാ കമ്മിറ്റികളും നിലവിൽ വന്നു. 50,000 ത്തിലധികം മെമ്പർഷിപ്പുകൾ രൂപീകരിച്ചുകഴിഞ്ഞുവെന്നും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാൻ ശേഷിയുണ്ടെന്നും അബ്ദുറഹ്മാൻ കൂട്ടിച്ചേർത്തു.