National

തീരുവ യുദ്ധത്തിനിടെ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഇന്ത്യയിൽ; ഊഷ്മള സ്വീകരണം

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യയിലെത്തി. നാല് ദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് ഡൽഹിയിലെത്തിയത്. രാവിലെ പത്ത് മണിക്കെത്തിയ വാൻസിന് ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം

നൃത്തവും പരേഡുമടക്കം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നു. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് കൂടിക്കാഴ്ച നട്തതും. ഇന്ത്യൻ വംശജയായ ഭാര്യ ഉഷ വാൻസ്, മക്കളായ ഇവാൻ, വിവേക്, മിരാബൽ എന്നിവർക്കൊപ്പമാണ് യുഎസ് വൈസ് പ്രസിഡന്റ് എത്തിയത്

ഇന്ത്യക്കും അമേരിക്കക്കും ഇടയിലെ വ്യാപാര കരാർ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഡൽഹിയിലെ അക്ഷർധാം ക്ഷേത്രവും വാൻസ് സന്ദർശിക്കും. ജയ്പൂരും ആഗ്രയും സന്ദർശിച്ച ശേഷം വ്യാഴാഴ്ചയോടെയാണ് വാൻസ് മടങ്ങുക

Related Articles

Back to top button
error: Content is protected !!