ചരിത്രപരമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ മാർപാപ്പ; യുദ്ധങ്ങൾക്കെതിരെ നിരന്തരം സംസാരിച്ച മനുഷ്യൻ

2013 മാർച്ച് 13നാണ് ആഗോള കത്തോലിക്ക സസഭയുടെ 266ാമത് മാർപാപ്പയായി ജോർജ് മരിയോ ബെർഗോളിയോ തെരഞ്ഞെടുക്കപ്പെടുന്നത്. ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച അദ്ദേഹം പിന്നീട് കത്തോലിക്ക സഭയുടെ വെളിച്ചമായി മാറുന്നതാണ് ലോകം കണഅടത്. സഭയിൽ ഏറെ പരിവർത്തനങ്ങൾ വരുത്തിയ മാർപാപ്പയായിരുന്നു അദ്ദേഹം. തെറ്റുകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചപ്പോഴും യാഥാസ്ഥിതിക നിലപാടുകളിൽ വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല
പത്രോസിന്റെ സിംഹാസനം അലങ്കരിച്ച ആദ്യ ലാറ്റിനമേരിക്കൻ പോപായിരുന്നു അദ്ദേഹം. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫ്രാൻസിസ് എന്ന പേര് ഒരു മാർപാപ്പ സ്വീകരിക്കുന്നത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് പുണ്യാളന്റെ പേര് തെരഞ്ഞെടുത്തതിലൂടെ ആരംഭിച്ചിരുന്നു അദ്ദേഹത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ
ലോകത്തിലെ ദരിദ്രർക്കും സ്ത്രീകൾക്കും യുദ്ധങ്ങളിലെ ഇരകൾക്കും വേണ്ടി എല്ലായ്‌പ്പോഴും അദ്ദേഹം ശബ്ദമുയർത്തി. സ്വവർഗാനുരാഗികളും ദൈവത്തിന്റെ മക്കളാണെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടുകൾ കൊണ്ടും അദ്ദേഹം ശ്രദ്ധേയനായി. എന്നാൽ ഗർഭഛിദ്രം, സ്ത്രീ പൗരൗഹിത്യം, സ്വവർഗ വിവാഹം എന്നിവയിൽ സഭയുടെ പരമ്പരാഗത നിലപാട് തിരുത്താനും അദ്ദേഹം തയ്യാറായിരുന്നില്ല.
തന്റെ മുൻകാല നിലപാടുകൾ പലതും അപക്വമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. 1969ലാണ് വൈദിക പട്ടത്തിലേക്ക് അദ്ദേഹം എത്തിയത്. 1998ൽ ആർച്ച് ബിഷപും 2001ൽ കർദിനാളുമായി. ബെനഡിക്ട് 16ാമൻ അന്തരിച്ചതിനെ തുടർന്നാണ് അദ്ദേഹം മാർപാപ്പയുടെ കസേരയിലേക്ക് എത്തുന്നത്.