World
ലോകത്തെ മികച്ച സ്ഥലമാക്കിയതിന് അങ്ങേയ്ക്ക് നന്ദി; മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി മെസി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. വ്യത്യസ്തനായ പോപ്പ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ, അർജന്റീനക്കാരൻ. പോപ് ഫ്രാൻസിസിന് നിത്യശാന്തി. ലോകത്തെ മികച്ച സ്ഥലമാക്കിയതിന് അങ്ങേയ്ക്ക് നന്ദി. അങ്ങയെ എന്നും ഞങ്ങൾ ഓർക്കും എന്ന് മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു
ഇന്നലെ പ്രാദേശിക സമയം 7.35നാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്. ശ്വാസനാളത്തിലെ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 35 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം മാർച്ച് 23നാണ് അദ്ദേഹം വത്തിക്കാനിലേക്ക് തിരികെ എത്തിയത്
ഈസ്റ്റർ ദിനത്തിലാണ് അവസാനമായി മാർപാപ്പ വിശ്വാസികൾക്ക് മുന്നിലെത്തിയത്. തന്റെ അവസാന സന്ദേശത്തിലും ഗാസയിലെ വെടിനിർത്തലിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.