ആമയൂർ കൂട്ടക്കൊലപാതക കേസ്; റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി

ആമയൂർ കൂട്ടക്കൊലപാതക കേസ് പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. ഭാര്യ ലിസിയെയും നാല് മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയതാണ് കേസ്. 2009ൽ പാലക്കാട് സെഷൻസ് കോടതി വിധിച്ച വധശിക്ഷ 2014ൽ ഹൈക്കോടതി ശരിവെച്ചിരുന്നു
വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്. 2023ൽ പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടർ വാദങ്ങൾക്ക് ശേഷം ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ് വധശിക്ഷ റദ്ദാക്കിയത്. പ്രതിയുടെ 16 വർഷമായുള്ള നല്ല നടപ്പ് പരിഗണിച്ചാണ് നടപടി
ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളിൽ ചുമത്തിയ ജീവപര്യന്തം ശിക്ഷ നിലനിൽക്കും. 2008ലാണ് ഭാര്യ ലിസി, മക്കളായ അമലു(12), അമൽ(10), അമല്യ(8) എന്നിവരെ പ്രതി കൊലപ്പെടുത്തിയത്. മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിലും സമീപത്തുള്ള പറമ്പിലും വീടിനുള്ളിലും ഒളിപ്പിച്ചു. മൂത്തമകൾ ്അമലുവിനെ കൊല്ലുന്നതിന് മുമ്പ് പ്രതി ബലാത്സംഗം ചെയ്തതായും പോലീസ് കണ്ടെത്തിയിരുന്നു.