Kerala
ആർ ഡി എക്‌സ് വെച്ചിട്ടുണ്ട്; ഹൈക്കോടതിയിൽ ബോംബ് ഭീഷണി, പോലീസ് പരിശോധന നടത്തുന്നു

ഹൈക്കോടതിയിൽ ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. ആർ ഡി എക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണിയെ തുടർന്ന് ഹൈക്കോടതി ജീവനക്കാർക്കടക്കം പോലീസ് ജാഗ്രതാ നിർദേശം നൽകി. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധനയും നടത്തി. നേരത്തെ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലും ആറ്റിങ്ങൽ കോടതിയിലും സമാനമായ ഭീഷണികൾ വന്നിരുന്നു.
ഒടുവിൽ ഭീഷണി വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. അതേസമയം ഹൈക്കോടതിയിൽ പോലീസ് പരിശോധന തുടരുകയാണ്.