National
ജമ്മു കാശ്മീരിലെ പെഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം; ഒരാൾ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ പെഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ കാശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് പെഹൽഗാം.
ബൈസാറിൻ കുന്നിൻ മുകളിലേക്ക് ട്രക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. സൈന്യവും പോലീസും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നായിരുന്നു ആദ്യം വന്ന വിവരം.
ഒരാളുടെ തലയ്ക്കാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ ഭാര്യ ഉടനെ കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പ്രദേശത്ത് വൻ സുരക്ഷാ സന്നാഹം ഒരുക്കിയിട്ടുണ്ട്.