National

പഹൽഗാമിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു; ആക്രമണ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ ബൈക്ക്

ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നു. ആക്രമണം നടന്ന സ്ഥലത്ത് സ്‌നിഫർ ഡോഗുകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഏഴ് ഭീകരർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ഭീകരാക്രമണം നടന്ന സ്ഥലത്ത് നിന്ന് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തി. ഡൽഹിയിലും അടിയന്തര യോഗങ്ങൾ നടക്കുകയാണ്. സൗദിയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെ രാജ്യത്ത് മടങ്ങിയെത്തിയിരുന്നു.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആക്രമണം നടന്നതിന് പിന്നാലെ ശ്രീനഗറിൽ എത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി അമിത് ഷാ സാഹചര്യങ്ങൾ വിലയിരുത്തി. ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അടക്കം യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!