Kerala
അമേരിക്കയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിനി മരിച്ചു

അമേരിക്കയിൽ മലയാളി വിദ്യാർഥിനി വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് വടകര സ്വദേശിനി ഹെന്നയാണ്(21) മരിച്ചത്.
ന്യൂജേഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാർഥിനിയായിരുന്നു. കോളേജിലേക്ക് പോകുന്ന വഴി ഹെന്ന സഞ്ചരിച്ച കാറിൽ മറ്റൊരു കാർ ഇടിച്ചാണ് അപകടമുണ്ടായത്.
വടകര സ്വദേശി അസ്ലം-സാജിദ ദമ്പതികളുടെ മകളാണ് ഹന്ന. രക്ഷിതാക്കൾക്കൊപ്പം ന്യൂജേഴ്സിയിലാണ് താമസിച്ചിരുന്നത്.