National

ഭീകരതക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് കാശ്മീർ ജനത; മുൻ പേജിൽ കറുപ്പ് അണിഞ്ഞ് കാശ്മീരിലെ പത്രങ്ങൾ

പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധവുമായി കാശ്മീരി ജനത തെരുവിൽ. ശാന്തി ഉറപ്പാക്കാൻ അധികാരികൾ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ജമ്മു കാശ്മീരിൽ വ്യാപാര സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദും പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കാശ്മീരിലെ പത്രങ്ങളുടെ ഒന്നാം പേജ് കറുത്ത നിറത്തിലാണ് ഇറങ്ങിയത്

ഇവിടെ ഹിന്ദു-മുസ്ലിം വേർതിരിവില്ലെന്നും ഞങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരികൾ ഭയമില്ലാതെ കാശ്മീരിലേക്ക് വന്നതോടെ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെട്ടിരുന്നു. പഹൽഗാം ആക്രമണത്തോടെ ഇതിന് മാറ്റമുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.

അതേസമയം, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജമ്മു കാശ്മീർ സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

Related Articles

Back to top button
error: Content is protected !!