Kerala
മദ്യപാനത്തിനിടെ തർക്കം; തൃശ്ശൂരിൽ യുവാവ് അനിയനെ കുത്തിക്കൊന്നു

തൃശ്ശൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ ജ്യേഷ്ഠൻ സഹോദരനെ കുത്തിക്കൊന്നു. ആനന്ദപുരം സ്വദേശി യദുകൃഷ്ണനാണ്(26) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ജ്യേഷ്ഠൻ വിഷ്ണു ഒളിവിലാണ്. ഇന്നലെ രാത്രി ആനന്ദപുരം കള്ള്ഷാപ്പിന് മുന്നിൽ വെച്ചാണ് സംഭവം
ഇരുവരും ഷാപ്പിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയായിരുന്നു. പിന്നാലെ ഷാപ്പിന് മുന്നിൽ വെച്ച് ഇരുവരും ഏറ്റുമുട്ടി. ഇതിനിടെ കള്ളുകുപ്പി കൊണ്ട് വിഷ്ണു യദുകൃഷ്ണയെ ആക്രമിക്കുകയായിരുന്നു
ഗുരുതരമായി പരുക്കേറ്റ യദുവിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിഷ്ണു രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായി അന്വേഷണം തുടരുകയാണ്.