ജനങ്ങളുടെ ജീവൻ രക്ഷിക്കാനാകാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നത്: സുധാകരൻ

രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ സാധിക്കാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പഹൽഗാം ആക്രമണത്തിൽ എന്ത് മറുപടിയാണ് പാക്കിസ്ഥാന് നൽകാൻ കഴിഞ്ഞതെന്നും സുധാകരൻ ചോദിച്ചു. ചേറ്റൂരിന്റെ അനുസ്മരണം കോൺഗ്രസ് എല്ലാ വർഷവും നടത്താറുണ്ട്. ബിജെപി തങ്ങളെ പഠിപ്പിക്കേണ്ടെന്നും സുധാകരൻ പറഞ്ഞു
അതേസമയം പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഭീകരതക്കെതിരായ പോരാട്ടത്തിന് പ്രവർത്തക സമിതി പിന്തുണ അറിയിച്ചു. എല്ലാവരെയും വിശ്വാസ്യത്തിലെടുത്ത് നയം രൂപീകരിക്കണം
ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാർ മറുപടി പറയണം. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീരിലെ സുരക്ഷാ ചുമതല കേന്ദ്ര സർക്കാരിനാണ്. ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതും കേന്ദ്ര സർക്കാരാണെന്നും പ്രവർത്തക സമിതി യോഗം പറഞ്ഞു