National
ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സൈന്യവും ഭീകരരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ

ജമ്മു കാശ്മീരിലെ ബന്ദിപോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തുകയായിരുന്നു. സുരക്ഷാ സേനക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിച്ചു
പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച ഉധംപൂരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്.
അതേസമയം പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ ഒളിച്ചിരിക്കുന്നത് പിർ പിഞ്ചാൽ മേഖലയിലാണെന്ന് സൂചന ലഭിച്ചു. ലഷ്‌കറിനൊപ്പം മറ്റ് ഭീകര സംഘടനകളുടെ സഹായവും ഇവർക്ക് ലഭിച്ചതായാണ് വിവരം.