Kerala
അങ്കമാലിയിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു

അങ്കമാലി ടൗണിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. കോതമംഗലം ആയക്കാട് തേലക്കാട്ട് വീട്ടിൽ വർഗീസിന്റെ ഭാര്യ ലില്ലിയാണ്(66) മരിച്ചത്.
തിങ്കളാഴ്ച രാവിലെ ദേശീയപാതയിൽ അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തായിരുന്നു അപകടം. വടക്കാഞ്ചേരിയിലേക്ക് പോകാനായി വാഹനത്തിൽ കയറുന്നതിന് റോഡ് മുറിച്ച് കടക്കവെയാണ് കാറിടിച്ചത്.
ഗുരുതരമായി പരുക്കേറ്റ ലില്ലിയെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.