National

നടപടി കടുപ്പിച്ച് ഇന്ത്യ.; പാക് വിമാനങ്ങള്‍ക്കും കപ്പലുകൾക്കും ഇന്ത്യന്‍ മേഖലയില്‍ വിലക്കേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി : പാകിസ്താന് എതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമമേഖലയില്‍ അനുമതി നിഷേധിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാക് കപ്പലുകള്‍ക്കും വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടായേക്കും.

നേരത്തെ പാകിസ്താന്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് വ്യോമപാത അടച്ചിരുന്നു. പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം പരിമിതപ്പെടുത്തിയിരുന്നു.

സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, അട്ടാരി അതിര്‍ത്തി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു, പാകിസ്താന്‍ പൗരന്മാര്‍ക്കുള്ള വിസകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!