Kerala

വീണ്ടും വ്യാജ ബോംബ് ഭീഷണി; ഇത്തവണ തലസ്ഥാനത്തെ ജര്‍മന്‍ കോണ്‍സുലേറ്റിലെന്ന് സന്ദേശം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ശാസ്തമംഗലത്ത് ജർമൻ കോൺസുലേറ്റിൽ ബോംബ് വച്ചിട്ടുണെന്നറിയിച്ചായിരുന്നു ചൊവ്വാഴ്ചത്തെ സന്ദേശം എത്തുന്നത്. തിരുവനന്തപുരം ഡിസിപിയുടെ ഇ-മെയിലിലേക്കാണ് രാവിലെ 8 മണിയോടെ വ്യാജ ഭീഷണി സന്ദേശം എത്തിയത്. പിന്നാലെ പൊലീസും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

സംസ്ഥാനത്ത് ഇതുവരെ 18 വ്യാജ ബോംബ് ഭീഷണികളാണ് ലഭിച്ചത്. കഴിഞ്ഞദിവസവും മുഖ്യമന്ത്രിയുടെ ഓഫീസിലും, ഔദ്യോഗിക വസതിയിലും, രാജഭവനിലുമടക്കം വ്യാജ ബോംബ് ഭീഷണി വച്ചതായി സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്താന്‍ ഐപിഎസി അങ്കിത് അശോകന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!