National
കൊൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം; 14 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊൽക്കത്തയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 14 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ബുറാബസാറിലെ മദൻമോഹൻ സ്ട്രീറ്റിലുള്ള ഋതുരാജ് ഹോട്ടലിലാണ് ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടെ തീപിടിത്തമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
14 മൃതദേഹങ്ങൾ കണ്ടെടുത്തതായി കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ മനോജ് കുമാർ വർമ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും കമ്മീഷണർ പറഞ്ഞു
തീപിടത്തത്തിൽ നിന്ന് രക്ഷപ്പെടാനായി ഹോട്ടലിൽ നിന്ന് പുറത്തേക്ക് ചാടിയ ഒരാളും മരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ചാടിയ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്.