Kerala
കണ്ണൂർ കൈതപ്രത്ത് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യയും അറസ്റ്റിൽ

കണ്ണൂർ കൈതപ്രത്ത് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയും അറസ്റ്റിൽ. മരിച്ച കെകെ രാധാകൃഷ്ണന്റെ ഭാര്യയും ബിജെപി നേതാവുമായ മിനി നമ്പ്യാരാണ് അറസ്റ്റിലായത്. രാധാകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്
മാർച്ച് 20നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മിനിയുടെ സുഹൃത്തായിരുന്ന സന്തോഷാണ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്. മിനിയും സന്തോഷും തമ്മിൽ പ്രണയബന്ധത്തിലായിരുന്നുവെന്നാണ് വിവരം. ഇരുവരും സഹപാഠികളുമായിരുന്നു
പുതുതായി പണി നടക്കുന്ന വീട്ടിലെത്തിയാണ് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചത്. ഇതിന് മുമ്പായി ഇയാൾ ഫേസ്ബുക്കിൽ ഭീഷണി കുറിപ്പും ഇട്ടിരുന്നു. കേസിൽ സന്തോഷിനെയും തോക്ക് നൽകിയ സജോ ജോസഫിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു