കൊല നടത്തിയ ശേഷവും സന്തോഷ് മിനിയെ വിളിച്ചു; രാധാകൃഷ്ണനെ വക വരുത്തിയതിന് പിന്നിൽ ഗൂഢാലോചന

കണ്ണൂർ കൈതപ്രത്ത് ഓട്ടോ ഡ്രൈവറെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഭാര്യയുടെ പങ്കും പുറത്തുവരുന്നു. കൊല്ലപ്പെട്ട കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാരെ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി സന്തോഷുമായി ചേർന്ന് രാധാകൃഷ്ണനെ കൊല്ലാൻ മിനി നമ്പ്യാർ ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് മിനി
മാർച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്ത് നിർമിക്കുന്ന വീടിനുള്ളിൽ വെച്ചാണ് രാധാകൃഷ്ണനെ സന്തോഷ് വെടിവെക്കുന്നത്. കൊലപാതകത്തിന് മുമ്പും ശേഷവും മിനിയും സന്തോഷും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇരുവരും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു. രാധാകൃഷ്ണനുമായി സന്തോഷിന് വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു
നേരത്തെ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതികൾ രാധാകൃഷ്ണനെ കാത്തിരുന്ന് വകവരുത്തിയത്. സന്തോഷിനെയും തോക്ക് നൽകിയ സിജോ ജോസഫിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.