Kerala

കഞ്ചാവ് കേസ്: യു പ്രതിഭ എംഎൽഎയുടെ മകനെ ഒഴിവാക്കി എക്‌സൈസ് കുറ്റപത്രം

കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കി എക്‌സൈസ് കുറ്റപത്രം. കേസിൽ ഒന്നും രണ്ടും പ്രതികൾ മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്.

പ്രതിഭയുടെ മകൻ കനിവ് അടക്കം ഒഴിവാക്കിയവരുടെ കേസിലെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചതിൽ എക്‌സൈസിന് വീഴ്ച സംഭവിച്ചെന്നും അമ്പലപ്പുഴ കോടതിയിൽ സമർപ്പിച്ച കുറ്രപത്രത്തിൽ പറയുന്നു. ഒഴിവാക്കിയ ഒമ്പത് പേരുടെയും ഉച്ഛാസ വായുവിൽ കഞ്ചാവിന്റെ മണമുണ്ടായിരുന്നു.

ഇവർക്ക് മെഡിക്കൽ പരിശോധന നടത്തിയില്ല. ലഹരിക്കേസിൽ നടത്തേണ്ട മെഡിക്കൽ പരിശോധന കനിവ് ഉൾപ്പെടെ ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നടന്നില്ല. സാക്ഷി മൊഴിയിലും അട്ടിമറിയുണ്ടായി. കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടിട്ടില്ലെന്ന് സാക്ഷികൾ മൊഴി നൽകി. കേസ് അന്വേഷിച്ച സിഐക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!