Kerala

ക്രിമിനൽ അഡ്വക്കേറ്റ്‌ ബി. എ ആളൂര്‍ അന്തരിച്ചു

കൊച്ചി: ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ. ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച (April 30) ഉച്ചയോടെയായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ രോഗങ്ങളാല്‍ 2 വർഷത്തോളമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ആളൂർ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയായ ബിജു ആന്‍റണി ആളൂര്‍ എന്ന ബി.എ. ആളൂര്‍ സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്കു വേണ്ടി, പെരുമ്പാവൂരിലെ ജിഷ കൊലക്കേസ്, ഇലന്തൂര്‍ ഇരട്ട നരബരി കേസ് എന്നിവയുൾപ്പടെ ഒട്ടേറെ വിവാദമായ കേസുകളിൽ പ്രതിഭാഗം അഭിഭാഷകനായി ഹാജരായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!