National
ഒരു ദൗത്യവും അകലെയല്ല: പടക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച് പാക്കിസ്ഥാന് മുന്നറിയിപ്പുമായി നാവികസേന

ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം ശക്തമാകുന്നതിനിടെ പടക്കപ്പലുകളുടെ ചിത്രം പങ്കുവെച്ച എക്സ് പോസ്റ്റുമായി നാവികസേന. ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല എന്ന കുറിപ്പോടെയാണ് സജ്ജമാക്കി നിർത്തിയ യുദ്ധക്കപ്പലുകളുടെ ചിത്രം നാവികസേന പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസവും നാവികസേന സമാന പോസ്റ്റുമായി രംഗത്തുവന്നിരുന്നു. എന്തിനും ഏതിനും ഏത് സമയത്തും തയ്യാറെന്നാണ് നാവികസേന അന്ന് പറഞ്ഞത്. കൂടാതെ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളും നാവികസേന പുറത്തുവിട്ടിരുന്നു
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നൽകാൻ കേന്ദ്രസർക്കാർ ഇന്നലെ സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഏത് സമയത്ത്, ഏതുതരത്തിലുള്ള തിരിച്ചടി നൽകണമെന്ന് സൈന്യത്തിന് തീരുമാനിക്കാമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.