Kerala
കളമശ്ശേരിയിൽ ലഹരി മാഫിയ സംഘം രണ്ട് യുവാക്കളെ തട്ടിക്കൊണ്ടു പോയെന്ന് പരാതി

എറണാകുളം കളമശ്ശേരിയിൽ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ലഹരി ഉപയോഗത്തിന്റെ വിവരം എക്‌സൈസിന് ചോർത്തി കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയത് എന്നാണ് പോലീസിന് ലഭിച്ച പരാതി.
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷിക്കുകയാണ്. കളമശ്ശേരിയിലെ തമീം എന്ന സ്വകാര്യ ഹോസ്റ്റലിലെ താമസക്കാരായ രണ്ട് പേരെയാണ് തട്ടിക്കൊണ്ടുപോയത്.