Kerala
തെറ്റ് തിരുത്താൻ ശ്രമിക്കും; ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും: വേടൻ

പുലിപ്പല്ല് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തിൽ ഇരട്ട നീതിയുണ്ടെന്നത് തർക്കമില്ലാത്ത കാര്യമാണ്. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് നിങ്ങളെ വേദനിപ്പിച്ചെങ്കിൽ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടന്റെ മറുപടി
ഇനിയും മൂർച്ചയുള്ള പാട്ടുകൾ എഴുതും. തെറ്റ് തിരുത്താൻ ശ്രമിക്കും. സമൂഹത്തിന്റെ പിന്തുണക്ക് നന്ദിയുണ്ടെന്നും വേടൻ പറഞ്ഞു. വേടൻ പൊതുസ്വത്താണ്. ഒരു കലാകാരൻ പൊതുസ്വത്താണ്. ഒരു കലാകാരൻ രാഷ്ട്രീയത്തെ പറ്റിയും ചുറ്റും നടക്കുന്നതിനെ കുറിച്ചും പ്രതികരിക്കേണ്ട ആളാണ്
റാപ്പർ വേടനെതിരെ പുലിപ്പല്ല് കേസിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകിയത്. നിലവിലെ തെളിവുകൾ അനുസരിച്ച് കുറ്റം തെളിയിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞിരുന്നു.