National
പഹൽഗാം ഭീകരാക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ച; പാക്കിസ്ഥാൻ പരാജിത രാജ്യം: ഫാറൂഖ് അബ്ദുല്ല

പഹൽഗാം ഭീകരാക്രമണത്തിന് കാരണം സുരക്ഷാ, ഇന്റലിജൻസ് വീഴ്ചയെന്ന് ഫാറൂഖ് അബ്ദുല്ല. കാശ്മീരികൾ നല്ല ജീവിതം നയിക്കുന്നത് പാക്കിസ്ഥാന് ഇഷ്ടപ്പെടുന്നില്ല. കാശ്മീരികൾക്ക് ഇടയിൽ കുപ്രചാരണം അഴിച്ചുവിടാൻ ശ്രമം നടന്നു. ഇതൊന്നും നടക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു
പാക്കിസ്ഥാൻ ജനത ഇന്ത്യയുമായി നല്ല സൗഹൃദം ആഗ്രഹിക്കുന്നു. എന്നാൽ അവരുടെ സൈന്യം അത് ആഗ്രഹിക്കുന്നില്ല. പാക്കിസ്ഥാൻ ഒരു പരാജയപ്പെട്ട രാജ്യമാണ്. സൈന്യം പാക്കിസ്ഥാനെ നിയന്ത്രിക്കുന്നിടത്ത കാലത്തോളം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സൗഹൃദമുണ്ടാകില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു
അതേസമയം, ഭീകരാക്രമണം നടന്ന പഹൽഗാമിൽ എൻഐഎ മേധാവി സദാനന്ദ് വസന്ത് ദത്തേ സന്ദർശനം നടത്തി. ആക്രമണത്തിന്റെ വിശദമായ വിവരങ്ങൾ എൻഐഎ ശേഖരിച്ച് വരികയാണ്.