Kerala

വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പല്ല; മുതിർന്ന നേതാക്കൾ പക്വത കാണിക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

മുതിർന്ന കോൺഗ്രസ് നേതാക്കൾ പക്വത കാണിക്കണമെന്നും വരാൻ പോകുന്നത് അങ്കണവാടി തെരഞ്ഞെടുപ്പ് അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഞങ്ങൾ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെൽപ്പ് പാർട്ടിക്ക് ഇല്ലാത്തത് കൊണ്ടാണ്. യുവാക്കൾ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കൾ കാണിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പുതുതലമുറ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കൾക്കില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്. കെ സുധാകരൻ വലിയ ജനപിന്തുണയുള്ള നേതാവാണ്. കെ സുധാകരൻ കേരളത്തിലെ ഏത് ജംഗ്ഷനിൽ പോയാലും ആളുകൾ കൂടും. സാധാരണ പ്രവർത്തകൻരെ ആത്മവിശ്വാസം തകർക്കരുത്

നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. കോൺഗ്രസ് അധികാരത്തിൽ വരാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!