Kerala

ലഹരിക്കേസ്: സംവിധായകൻ സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യുവ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ പ്രതികളായ ലഹരിക്കേസിൽ സംവിധായകനും ഛായാഗ്രഹകനുമായ സമീർ താഹിറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് അറസ്റ്റ്. സമീർ താഹിറിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലഹരിയിടപാടിൽ സമീറിനും പങ്കുണ്ടെന്ന സംശയത്തെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്

എന്നാൽ തന്റെ അറിവോടെയല്ല ഫ്‌ളാറ്റിലെ ലഹരി ഉപയോഗമെന്നാണ് സമീർ താഹിർ പോലീസിന് നൽകിയ മൊഴി. സമീറിന്റെ ഫ്‌ളാറ്റിൽ നിരന്തരം ലഹരി ഉപയോഗം നടക്കുന്നതായുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചത്

നേരത്തെ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും സമീറിന്റെ ഫ്‌ളാറ്റിൽ വെച്ചാണ് പിടികൂടിയത്. ഈ സമയത്ത് സമീർ ഫ്‌ളാറ്റിലുണ്ടായിരുന്നില്ല. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടുമ്പോൾ സംഘത്തിന്റെ കൈവശമുണ്ടായിരുന്നത്.

Related Articles

Back to top button
error: Content is protected !!