Kerala
തുണി കഴുകുന്നതിനിടെ യുവതി കിണറ്റിൽ വീണു; രക്ഷിക്കാനിറങ്ങി ഭർത്താവും ഭർതൃ മാതാവും, മൂന്ന് പേരും മരിച്ചു

തമിഴ്നാട് വിരുദുനഗറിൽ യുവതിയും ഭർത്താവും ഭർതൃമാതാവും കിണറ്റിൽ മുങ്ങിമരിച്ചു. തുണി കഴുകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനായാണ് ഭർത്താവും ഭർതൃമാതാവും എടുത്തുചാടിയത്. മൂന്ന് പേരും മുങ്ങിമരിക്കുകയായിരുന്നു
ഏഴയിരംപണ്ണ സ്വദേശിനി മഹേശ്വരിയാണ് തുണി കഴുകുന്നതിനിടെ കിണറ്റിൽ വീണത്. മഹേശ്വരിയുടെ നിലവിളി കേട്ട് ഭർത്താവ് രാജയും ഭർതൃമാതാവ് രാജമ്മാളും ഓടിയെത്തി.
പിന്നാലെ രാജ കിണറ്റിലേക്ക് ചാടി. രാജയും മുങ്ങിത്താഴുന്നത് കണ്ടാണ് രാജമ്മാളും കിണറ്റിലിറങ്ങിയത്. മൂന്ന് പേരും മരിക്കുകയായിരുന്നു.